ആദിവാസി സഹോദരികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വിതുരയില്‍ ആദിവാസി കോളനിയിലെ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പെണ്‍കുട്ടികളുടെ ബന്ധുവും സുഹൃത്തുക്കളുമായ പേപ്പാറ സ്വദേശി വിനോദ്, കിളിമാനൂര്‍ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. പതിനാലും പതിനാറും വയസുള്ള സഹോദരിമാരെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

