ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാളത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള നടന്‍ ദിലീപിന്റെ അപേക്ഷ മറ്റന്നാളത്തേക്ക് മാറ്റി. ദിലീപ് സമര്‍പ്പിച്ച ആറ് ഫോണുകള്‍ ആലുവയിലെ വിചാരണാ കോടതിക്ക് കൈമാറും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആലുവ കോടതിയിലാണ് നടക്കുന്നത്. ഹൈക്കോടതി രജിസ്ട്രാര്‍ ഇന്ന് തന്നെ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റിന് കൈമാറും. ഇവിടെ നിന്ന് അന്വേഷണ സംഘം ഫോണുകള്‍ കൈപ്പറ്റും.

