പുഴയില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: ശ്രീനാരായണപുരത്ത് പുഴയില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. പച്ചാപ്പിളളി സുരേഷിന്റെ മകന്‍ സുജിത്, പന വളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ കൃഷ്ണനുമാണ് മരിച്ചത്. ശ്രീനാരായണപുരം പുവ്വത്തുംകടവ് പാലത്തിന് സമീപം പുഴയില്‍ വൈകീട്ട് 5 മണിയോടെയാണ് അപകടം നടന്നത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ബോള് പുഴയില്‍ വീണത് എടുക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരാള്‍ രക്ഷിക്കാനിറങ്ങുകയായിരുന്നു. ശേഷം രണ്ട് പേരും ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെ കളിച്ചിരുന്ന മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും, ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുജിത് മതിലകം സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, അതുല്‍ കൃഷ്ണ പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.

READ ALSO: പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

