സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഈ ആഴ്ച വ്യാപനത്തോത് പതിനാറ് ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് ഏഴ് ദിവസത്തില്‍ താഴെ വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. ഹ്രസ്വ കാലത്തേക്ക് വരുന്നവര്‍ കേന്ദ്ര മാര്‍ഗ നിര്‍ദേശ പ്രകാരം പരിശോധന നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ എന്‍ 95 മാസ്‌ക്,പി പി ഇ കിറ്റ് തുടങ്ങിയവ ഉറപ്പാക്കണെമന്നും മന്ത്രി നിര്‍ദേശിച്ചു. പാലിയേറ്റിവ് കെയര്‍ പരിചരണം ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

