സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷിക്ക് തുടക്കമായി

താമരശ്ശേരി: വിഷുവിന് വിഷരഹിത പച്ചക്കറി വിതരണം ചെയ്യുക എന്ന പദ്ധതിയുടെ ഭാഗമായി സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷിക്ക് തുടക്കമായി. ഏരിയാ തല ഉദ്ഘാടനം സി പിഐ എം താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു നിര്‍വ്വഹിച്ചു. വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ എ പി സജിത്ത്, പി സി അബ്ദുള്‍ അസീസ്, താമരശേരി സൗത്ത് ലോക്കല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ബി ആര്‍ ബെന്നി, ഇ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. കെ പി രാധാകൃഷ്ണന്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ എം വി യുവേഷ് നന്ദിയും പറഞ്ഞു.

