ദിലീപ് കൈമാറിയ ഫോണുകള്‍ വിട്ടുകിട്ടാനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി


കൊച്ചി: ദിലീപ് കൈമാറിയ ഫോണുകള്‍ വിട്ടുകിട്ടാനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. ദിലീപ് കൈമാറിയ ഫോണുകളുടെ കാര്യത്തില്‍ അവ്യക്തതയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2021 ഓഗസ്റ്റ് വരെ ദിലീപ് ഉപയോഗിച്ച ഫോണ്‍ ലഭിച്ചിട്ടില്ല. 2000 കോളുകള്‍ ഈ ഫോണില്‍ നിന്ന് പോയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

READ ALSO: ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു. മാര്‍ച്ച് ഒന്നിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കനാവില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. തുടര്‍ന്ന് വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

