കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെതലത്ത് റേഞ്ചിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെ വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നാലര വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പാതിരി ഫോറസ്റ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം ഇവിടെയുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പരുക്കുകള്‍ ചരിഞ്ഞ ആനയുടെ ശരീരത്തില്‍ കണ്ടെത്തി.

