പതിനാലുകാരിയുടെ കൊലപാതകം; റഫീക്കയെയും മകനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി


തിരുവനന്തപുരം: കോവളത്തെ പതിനാലുകാരിയുടെ കൊലപാതകത്തില്‍ പ്രതികളായ റഫീക്കയെയും മകന്‍ ഷെഫീക്കിനെയും കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ വന്‍ പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഹെല്‍മെറ്റ് ധരിപ്പിച്ചാണ് ഇരുവരെയും തെളിവെടുപ്പിനെത്തിച്ചതും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതും. അയല്‍വാസിയായ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായതോടെയാണ് ഒരു വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകം ഇവര്‍ സമ്മതിച്ചത്.

2020 ഡിസംബറിലാണ് റഫീഖയും മകന്‍ ഷെഫീഖും ചേര്‍ന്ന് അയല്‍വാസിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും. ഷഫീഖുമായുള്ള പെണ്‍കുട്ടിയുടെ സൗഹൃദം പുറം ലോകം അറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. ശാന്തകുമാരിയെ കൊല്ലാന്‍ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു.


