വെള്ളിമാടുകുന്ന് ഗേള്‍സ് ഹോം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിക്കും

കോഴിക്കോട്: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ഗേള്‍സ് ഹോം ബുധനാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിക്കും. രാവിലെ 10.30 നു മന്ത്രി ഹോമില്‍ എത്തും. ജില്ലാ കളക്ടറും പൊതുമരാമത്തു വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും ഒപ്പമുണ്ടാവും. കെട്ടിടത്തിന്റെ ചുറ്റുമതില്‍, ഗേറ്റ് തുടങ്ങി സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതില്‍ അടിയന്തിരമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് നേരില്‍ കണ്ടു വിലയിരുത്താനാണ് സന്ദര്‍ശനം.

