ഗ്രീനിംഗ് കോഴിക്കോട് ഹരിത ശുചിത്വ മത്സരം; ഉണ്ണികുളം ജി യു പി സ്‌കൂളിന് സ്വര്‍ണ്ണ നാണയം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഗ്രീന്‍ ക്ലീന്‍ കേരള മിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗ്രീനിംഗ് കോഴിക്കോട് ഹരിത ശുചിത്വ മല്‍സരങ്ങളുടെ ഭാഗമായുള്ള വൃക്ഷത്തൈ പരിപാലന മല്‍സരത്തിന്റെ ഒന്നാം ഘട്ട വിജയികള്‍ക്കുള്ള സ്വര്‍ണ്ണപ്പതക്കം ഉണ്ണികുളം ജി യു പി സ്‌കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്ത് ഹാളില്‍ നടന്ന ഓണ്‍ലൈന്‍ മല്‍സരത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്. കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്തവും ഹരിതാഭവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഇതേ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ കുളത്ത് വയല്‍സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിനുള്ള ഹരിത പുരസ്‌കാരവും സ്വര്‍ണ്ണ നാണയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും അദ്ധ്യാപകരായ ഷൈനി അഗസ്റ്റിന്‍, സോളി മൈക്കല്‍ എന്നിവര്‍ സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി യോഗം ഉല്‍ഘാടനം ചെയതു. വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, മണ്ണു സംരക്ഷണ വകുപ്പു ജില്ലാ മേധാവി ടി ആയിഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രീന്‍ ക്ലീന്‍ കേരള കണ്‍വീനര്‍ കെ.ഇഖ്ബാല്‍ സ്വാഗതവും ഷൈനി അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.
