കണ്ണുര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമ വെട്ടേറ്റ് മരിച്ചു


കണ്ണൂര്‍: ആയിക്കരയില്‍ ഹോട്ടല്‍ ഉടമ വെട്ടേറ്റ് മരിച്ചു. പയ്യാമ്പലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായത്തെരുവിലെ ജസീറാണ്(35) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12.30 ഓടെ ഹോട്ടലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപത്താായിരുന്നു കൊലപാതകം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജസിറിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സൂചന. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


