വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി മന്ത്രി വി എന്‍ വാസവന്‍

വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ അനക്കി തുടങ്ങിയതായും മന്ത്രി പറഞ്ഞു. മുമ്പ് ചികിത്സിച്ച ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയാണ് ചികിത്സ നടക്കുന്നത്. ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. അപകട നില തരണം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയില്‍വച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു വാവ സുരേഷ്.

