പനങ്ങാട് പഞ്ചായത്തില്‍ ‘വല്ലംനിറ’ പദ്ധതിയ്ക്ക് തുടക്കം

പനങ്ങാട്: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഊര്‍ജ്ജിത അടുക്കളത്തോട്ട പച്ചക്കറി കൃഷിയായ ‘വല്ലംനിറ’ പദ്ധതിയ്ക്ക് പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 1,400 കുടുംബങ്ങള്‍ക്ക് ആറിനം പച്ചക്കറികളുടെ 82 വീതം തൈകളാണ് വിതരണം ചെയ്യുക. വേനല്‍ക്കാല പച്ചക്കറി ഉദ്പാദനം വഴി സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഈ പദ്ധതിക്ക് മൂന്നര ലക്ഷം രൂപയാണ് ചെലവ്.

പനങ്ങാട് കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യചെയര്‍മാന്‍ ഷാജി. കെ പണിക്കര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റിജു പ്രസാദ്, കൃഷി ഓഫീസര്‍ അര്‍ച്ചനാശ്യാം, കൃഷി അസിസ്‌ററന്റ് സിന്ധു വി പി, കാര്‍ഷിക കര്‍മ്മസേന അംഗം ശ്രീജ എന്‍ പി, ബാലന്‍ കോട്ടനട എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക കര്‍മ്മസേന സെക്രട്ടറി സദാനന്ദന്‍ സ്വാഗതവും കൃഷിഅസിസ്‌ററന്റ് സതീശന്‍ നന്ദിയും പറഞ്ഞു.

