ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘം സലീഷിന്റെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെ അന്വേഷണ സംഘം കാണും.

ദിലിപീന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്ന സലീഷ് കാറപകടത്തില്‍ മരിച്ചതിനെകുറിച്ച പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം അങ്കമാലി പൊലീസിന് പരാതി നല്‍കിയിരുന്നു. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം അപടകത്തില്‍ മരിച്ചത്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ നീക്കം.

