വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍. അനില്‍കുമാര്‍-സിന്ധു ദമ്പതികളുടെ മകന്‍ ഗോകുല്‍ കൃഷ്ണ(14) ആണ് മരിച്ചത്. വീടിനുള്ളിലെ ജനല്‍ കമ്പിയിലാണ് ഗോകുല്‍ കൃഷ്ണയെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


