കേന്ദ്രബജറ്റ് സാധാരണക്കാരെ കളിയാക്കുന്നതെന്ന് തോമസ് ഐസക്

കേന്ദ്രബജറ്റ് സാധാരണക്കാരെ കളിയാക്കുന്ന തരത്തിലുള്ളതാണെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് ആരോപിച്ചു. തൊഴിലുറപ്പ് വിഹിതം വര്‍ധിപ്പിച്ചു എന്ന എന്ന വാദം തെറ്റാണ്. ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി ഇല്ല, സ്വത്ത് എല്ലാം അതിസമ്പന്നരുടെ കയ്യിലാണ്, സാമ്പത്തിക അസമത്വത്തിന് ഈ ബജറ്റ് പരിഹാരം അല്ലായെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക അടങ്കല്‍ കഴിഞ്ഞ വര്‍ഷം 5.74 ലക്ഷം കോടിയായിരുന്നു. ഈ വര്‍ഷം 4.63 കോടിയായി. വിഹിതത്തില്‍ 29% കുറവ് വന്നു. ആരോഗ്യമേഖലയ്ക്ക് 86,000 കോടിയാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. ഈ വര്‍ഷവും 86,000 കോടി തന്നെയാണ്. എല്‍ ഐ സി വില്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ഷക സമരത്തേക്കാള്‍ വലിയ സമരം ഉണ്ടാകും. ബോണസ് ഇല്ലാതാവുന്ന കാര്യം പോളിസി ഉടമകള്‍ അറിഞ്ഞിട്ടില്ല. അത്ര വേഗം എല്‍ ഐ സി സ്വകാര്യവല്‍ക്കരണം നടപ്പാകാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

