പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

തൃശ്ശൂര്‍: കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടയിടെ പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷിന്റെ മകന്‍ സുജിത്ത്(13), കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്റെ മകന്‍ അതുല്‍(18) എന്നിവരെയാണ് കാണാതായത്. മതിലകം പൂവ്വത്തും കടവിലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന കുട്ടികള്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ എത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. മതിലകം പൊലീസും കൊടുങ്ങല്ലൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയായണ്.

