വൃക്ഷത്തൈകളുടെകൂടെ സെല്‍ഫിഎടുക്കാം, അപ് ലോഡ് ചെയ്യാം, സമ്മാനം നേടാം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഗ്രീന്‍ ക്ലീന്‍ കേരള മിഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഗ്രീനിംഗ് കോഴിക്കോട് ഹരിത ശുചിത്വ മല്‍സരങ്ങളുടെ ഭാഗമായുള്ള വൃക്ഷത്തൈ പരിപാലന മല്‍സരത്തില്‍ വൃക്ഷത്തൈകളുടെകൂടെ സെല്‍ഫി എടുത്ത് അപ് ലോഡ് ചെയ്ത് സമ്മാനം നേടാന്‍ അവസരം. ജില്ലയില്‍ കഴിഞ്ഞ പരിസ്ഥിതി ദിനത്തിനു ശേഷം നട്ട തൈകള്‍ ഈ വേനല്‍ക്കാലത്ത് സംരക്ഷിക്കപ്പെടാനാണ് മത്സരം നടത്തുന്നത്. ഈ വര്‍ഷം നട്ട് പരിപാലിക്കുന്ന വൃക്ഷത്തൈകളുടെ കൂടെ സെല്‍ഫി എടുത്ത് http://www.GreenCleanEarth.orgഎന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത് ഓരോരുത്തര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. അടുത്ത ജൂണ്‍ അഞ്ചിനോടനുബന്ധിച്ച് വീണ്ടും അതേ തൈകളുടെ കൂടെ സെല്‍ഫി എടുത്ത് അപ് ലോഡ് ചെയ്താല്‍ ഭാഗ്യശാലികള്‍ക്ക് വീണ്ടും സമ്മാനംനല്‍കും. പദ്ധതിയുടെ പ്രചരണത്തിനായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി Green Clean Kerala എന്ന യുട്യൂബ് ചാനലിലൂടെ ഹരിത കലാ മല്‍സരങ്ങളും ക്വിസ് മല്‍സരങ്ങളും നടത്തും. മികച്ച പ്രകടനം നടത്തുന്ന വ്യക്തികള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ക്കും ഹരിത പുരസ്‌കാരവും സ്വര്‍ണ്ണ നാണയങ്ങളും പ്രത്യേക സമ്മാനങ്ങളും നല്‍കും. പദ്ധതിക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 3,60,000 രൂപ വകയിരുത്തി മണ്ണു സംരക്ഷണ വകുപ്പു മുഖേന ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മല്‍സരത്തില്‍ പങ്കടുക്കാം. ജില്ലാ പഞ്ചായത്ത് നല്‍കിയ തൈകള്‍ക്ക് പുറമെ ഈ വര്‍ഷം നട്ട മറ്റു തൈകളും പരിപാലിച്ച് മല്‍സരത്തില്‍ അപ് ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: 9645964592.

