ബാംഗളൂരില്‍ 38 കാരന്‍ ഭാര്യയുടെയും മകളുടെയും മേല്‍ തിളച്ച എണ്ണ കോരി ഒഴിച്ചു

ബാംഗളൂര്‍: തെക്കുകിഴക്കന്‍ ബാംഗളൂരില്‍ ഭാര്യയുടെയും മകളുടെയും മേല്‍ തിളച്ച എണ്ണ ഒഴിച്ച് 38 കാരന്‍. തോമസ് എന്ന യുവാവാണ് ഭാര്യയെയും മകളെയും ആക്രമിച്ചത്. അമ്മയുടെയും മകളുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. നാട്ടുകാര്‍ വരുന്നത് കണ്ട പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

വെളളം ചൂടാക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് തോമസ് അടുക്കളയിലേക്ക് പോയത്. വെള്ളം ചൂടാക്കുന്നതിന് പകരം ഇയാള്‍ എണ്ണ ചൂടാക്കാന്‍ തുടങ്ങി. തുടര്‍ന്ന് മരകഷ്ണം എടുത്ത് കൊണ്ടുവന്ന് കസേരയില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ തലയ്ക്ക് അടിക്കുകയും അടിയുടെ ആഘാതത്തില്‍ ഭാര്യ അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടനെ തന്നെ അടുക്കളയില്‍ പോയി തിളച്ച എണ്ണയുമായി എത്തി ഭാര്യയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന 13 വയസുള്ള ഇവരുടെ മകള്‍ ശബ്ദം കേട്ട് ഓടിയെത്തി. അമ്മയെ ആക്രമിക്കുന്നത് കണ്ട പെണ്‍കുട്ടി അച്ഛനെ തടയാന്‍ ശ്രമിച്ചു. ഇതില്‍ കുപിതനായ തോമസ് പെണ്‍കുട്ടിയുടെ കൈയില്‍ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഭാര്യയെ കൊല്ലുന്നത് തടയാന്‍ ശ്രമിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ മകളെ ഉപദ്രവിച്ചത്. സംഭവത്തില്‍ തോമസിനെതിരെ ഭാര്യയും മകളും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ പികൂടുമെന്നും പോലീസ് അറിയിച്ചു.

