ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് ജേതാവ് വിഷ്ണു ഒടുമ്പ്രയെ എം എല്‍ എ ആദരിച്ചു

ഒളവണ്ണ: ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് നേടിയ വിഷ്ണു ഒടുമ്പ്രയെ പി ടി എ റഹീം എം എല്‍ എ ആദരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒടുമ്പ്രയിലെ വിഷ്ണുവിന്റെ വസതിയില്‍ നേരിട്ടെത്തിയാണ് എം എല്‍ എ ഉപഹാരവും മൊമെന്റൊയും കൈമാറിയത്. 104 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ട കൊട്ടിയാണ് വിഷ്ണു ലോക റെക്കോര്‍ഡിന് അര്‍ഹനായത്.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. കെ ബൈജു, കെ തങ്കമണി, ടി രാമാനന്ദന്‍, സി രാധാകൃഷ്ണന്‍, പി ഷൈജു സംസാരിച്ചു. കെ ഫിറോസ് സ്വാഗതവും വിഷ്ണു ഒടുമ്പ്ര നന്ദിയും പറഞ്ഞു.

