കാലിക്കറ്റ് സര്‍വകലാശാല കൈക്കൂലി ആരോപണം; പരീക്ഷാഭവന്‍ ജീവനക്കാരന് സസ്പെന്‍ഷന്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കൈക്കൂലി ആരോപണത്തില്‍ പരീക്ഷാഭവന്‍ ജീവനക്കാരന് സസ്പെന്‍ഷന്‍. പ്രീ ഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം കെ മന്‍സൂറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തലശേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. അപേക്ഷകയില്‍ നിന്ന് ഗൂഗിള്‍പേ വഴിയാണ് കൈക്കൂലി വാങ്ങിയത്. മറ്റൊരു പരാതിയില്‍ ജീവനക്കാരനെതിരെ അന്വേഷണം തുടരുകയാണ്.

