ഐശ്വര്യ രജനികാന്തിന് കൊവിഡ് സ്ഥീരീകരിച്ചു


നടന്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യക്ക് കൊവിഡ് സ്ഥീരീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഐശ്വര്യ ചികിത്സ തേടിയിരിക്കുകയാണ്. ഐശ്വര്യ തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള തന്റെ ഫോട്ടോയും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. മുന്‍കരുതലുകള്‍ എടുത്തിട്ടും കൊവിഡ് പൊസിറ്റീവായിരിക്കുകയാണ്. അഡ്മിറ്റായി, മാസ്‌ക് ധരിക്കുകയും കൊവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത് എല്ലാവരും സുരക്ഷിതരാകൂവെന്ന് ഐശ്വര്യ രജനികാന്ത് എഴുതിയിരിക്കുന്നു. ഐശ്വര്യ രജനികാന്ത് അടുത്തിടെയാണ് ധനുഷുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞത്.


