കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച 4,602 പേര്‍ക്ക് കോവിഡ്; 4,114 പേർക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയിൽ ബുധനാഴ്ച 4,602 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,529 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 36 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 35 പേർക്കും 2 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11,302 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,114 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 31,213 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 39,839 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,088 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സർക്കാർ ആശുപത്രികള്‍ – 311
സ്വകാര്യ ആശുപത്രികൾ – 707
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 22
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 26
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ – 25,540.
[6:21 PM, 2/2/2022] NAATTUVAARTHA: 131 ഐ സി യു കിടക്കകളും 82 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 486 കിടക്കകളും ഒഴിവുണ്ട്.
വിശദമായി വായിക്കാം….
വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FX7YJ70Gwah59c954ZqCix
വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍ 8086298711, wa.me/+917736698711
