കണമലയില്‍ കാട്ടാന ചരിഞ്ഞത് പടക്കം വിഴുങ്ങിയതിനെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണമല: കണമലയില്‍ കാട്ടാന ചരിഞ്ഞത് പടക്കം വിഴുങ്ങിയതിനെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ ആന്തരിക അവയവങ്ങളില്‍ നിന്ന് പടക്കത്തിന്റെ അംശം കണ്ടെത്തി. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ജനവാസ മേഖലയോടു ചേര്‍ന്നാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കണമലയില്‍ നിന്ന് വനംവകുപ്പ് അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ജനവാസ മേഖലയില്‍ തുടര്‍ച്ചയായി ശല്യം ചെയ്തിരുന്ന ആനയാണ് ഇതെന്നാണ് നിഗമനം. എസ് എഫ് ഒ സംഘം രാത്രിയും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

