കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്; ഒരാള്‍ കൂടി പിടിയില്‍

കൊടുവള്ളി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊടുവള്ളി സ്വദേശി പിടിയില്‍. ആവിലോറ ആലുങ്ങല്‍ ഷമീര്‍(27) നെയാണ് കൊണ്ടോട്ടി ഡി വൈ എസ്പി അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ഷമീറിനെ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും സംഭവ ദിവസം താമരശ്ശേരിയില്‍ നിന്നും വന്ന സ്വര്‍ണ്ണകടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും കണ്ണൂര്‍ സ്വദേശി വന്ന വാഹനത്തെ പിന്തുടര്‍ന്നതായും തുടര്‍ന്ന് പാലക്കാട് സംഘം വന്ന ബൊലീറോ അപകടത്തില്‍ പ്പെട്ടത് കണ്ടതായും പോലീസിനോട് പറഞ്ഞു. ഇയാളുടെ നേതൃത്വത്തില്‍ വന്ന സംഘം സഞ്ചരിച്ച വാഹനം കുറച്ച് ദിവസം മുന്‍പ് പിടികൂടിയിരുന്നു. സംഭവ ദിവസം ഉണ്ടാക്കിയ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ ഇയാളും ഉള്‍പ്പെട്ടതായും പൊലിസ് പറഞ്ഞു.

