ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കോടഞ്ചേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടഞ്ചേരി കാഞ്ഞിരാട് തറപ്പില്‍ ജസ്റ്റിന്‍ ബേബി(33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്ന മരണം.

കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോടഞ്ചേരി പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ്: ലിസി. ഭാര്യ: ലിന്‍ഡ. അഞ്ചുവയസുള്ള ഒരു മകളും ഉണ്ട്.


