സംസ്ഥാനത്ത് ഗുണ്ടാപട്ടിക പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാപട്ടിക പുതുക്കി. 557 പേരെക്കൂടിയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് പട്ടികയില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായത്. പുതിയ പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ ഉള്ളത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ്. ഗുണ്ടാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പട്ടിക വിപുലീകരിച്ചത്.

