തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബെംഗളൂരുവിലെ വ്യാപാരിയുടെ കൈയില്‍ നിന്ന് ആറ് കാറുകള്‍ തട്ടിയെടുത്തതിനാണ് പുതിയ കേസ്. 20 കാറുകള്‍ വിറ്റ ത്യാഗരാജന് ആറ് കാറുകളുടെ വിലയായ 86 ലക്ഷം നല്‍കിയില്ലെന്നാണ് പരാതി. പണം നല്‍കാതെ തട്ടിയെടുത്ത കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മോന്‍സന്‍ മാവുങ്കലില്‍നിന്ന് പിടിച്ചെടുത്ത ശില്‍പങ്ങള്‍ ശില്‍പി സുരേഷിന് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ഒമ്പത് ശില്‍പങ്ങള്‍ വിട്ടുനല്‍കാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

