ആളില്ലാത്ത വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

പയ്യോളി: ആളില്ലാത്ത വീട്ടില്‍ മോഷണം. പയ്യോളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഊളയില്‍ ‘ശ്രീപതി’ യില്‍ റിട്ട. അധ്യാപികയായ അംബികയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാവ് എട്ടുപവന്‍ സ്വര്‍ണാഭരണവും 20,000 രൂപയും കവര്‍ന്നു.

രണ്ട് ദിവസം മുമ്പ് സഹോദരന്റെ വീട്ടില്‍ താമസിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴആണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്. മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്ത് കടന്ന് കിടപ്പുമുറികളിലെ രണ്ട് അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് മോഷ്ടാവ് കവര്‍ന്നത്. മോഷ്ടാവ് വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടുകാര്‍ പൊലീസിന് കൈമാറിയിരുന്നു.

പയ്യോളി സി ഐ. കെ സി സുഭാഷ് ബാബു, എസ് ഐ. പി എം സുനില്‍കുമാര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമാനമായ രീതിയില്‍ ജനുവരി 29ന് പുലര്‍ച്ചെ മോഷണം നടന്ന സമീപത്തെ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ വീട്ടുകാര്‍ ഉണര്‍ന്നതുകാരണം മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
