Naattuvaartha

News Portal Breaking News kerala, kozhikkode,

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍; പരാതിയുമായി 25കാരന്‍

ബെംഗളൂരു: കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍ വന്നെന്ന പരാതിയുമായി 25കാരനായ യുവാവ്. ബെംഗളൂരുവില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഹോട്ടല്‍ മുറിയില്‍ താനും കാമുകിയും ഒന്നിച്ച് ചിലവഴിച്ച് നിമിഷങ്ങളാണ് ഇപ്പോള്‍ വീഡിയോയായി പ്രചരിക്കുന്നതെന്നാണ് യുവാവിന്റെ പരാതി പറയുന്നത്.

കുറച്ച് നാള്‍ മുന്‍പ് പരാതിക്കാരനായ യുവാവും കാമുകിയും ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നു. ഇവിടെ നിന്ന് ചിലര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റില്‍ ഇട്ടെന്നും വിവിധ പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോ ഉണ്ടെന്നുമാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.

വീഡിയോയില്‍ യുവാവിന്റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട്. എന്നാല്‍ അത് താനാണെന്ന് യുവാവ് ഉറപ്പിച്ച് പറയുന്നു. നെഞ്ചിലെ മറുക് കാണിച്ചാണ് യുവാവ് ഇത് തന്റെ വീഡിയോ തന്നെയാണെന്ന് പറയുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യുവാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. വീഡിയോ പല അംഗിളുകളില്‍ നിന്നും ചിത്രീകരിച്ചതിനാല്‍ വീഡിയോ രഹസ്യമായി ചിത്രീകരിച്ചതാണോ എന്നതില്‍ പൊലീസിന് സംശയം നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പ്രസ്തുത ഹോട്ടലിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!