മുഖ്യമന്ത്രിയെ അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ച സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെന്‍ഷെന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെന്‍ഷെന്‍. പൊതുഭരണ സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ എ മണിക്കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മണിക്കുട്ടനെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പൊതുഭരണ വകുപ്പിലെ പ്രന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ലാലാണ് പുറപ്പെടുവിപ്പിച്ചത്.

വാട്ട്സാപ്പിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. റിജില്‍ മാക്കുറ്റി പാന്റിട്ട് കെ റെയില്‍ പ്രതിഷേധത്തിന് പോയതിനെതിരെ എം വി ജയരാജന്‍ ആക്ഷേപമുന്നയിച്ചിരുന്നു. മുണ്ടുടുത്ത് നടക്കുന്നവന്‍ വേഷം മാറി പാന്റിട്ടു പോയാണ് സമരം നടത്തുന്നതെന്നായിരുന്നു എംവി ജയരാജന്റെ പ്രസംഗത്തിലെ പരിഹാസം. ഈ വീഡിയോയും മുഖ്യമന്ത്രി പാന്റിട്ടുമുള്ള ചിത്രം ചേര്‍ത്തുവെച്ചും ഉള്ള ട്രോളാണ് മണിക്കുട്ടന്‍ അറ്റന്‍ഡര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഇതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മണിക്കുട്ടനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

