ശ്രേയാസ് അയ്യരിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുമെന്ന വെളിപ്പെടുത്തലുമായി മുന്‍ ദേശീയ താരം


ഐ പി എല്‍ മെഗാ ലേലത്തില്‍ ശ്രേയാസ് അയ്യരിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുമെന്ന വെളിപ്പെടുത്തലുമായി മുന്‍ ദേശീയ താരം ആകാശ് ചോപ്ര. ശ്രേയാസിനായി ബാംഗ്ലൂര്‍ 20 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ലേലത്തില്‍ ഏറ്റവുമധികം തുക ലഭിക്കുക ശ്രേയാസിനാവുമെന്നും ചോപ്ര പറയുന്നു. രണ്ട് ഫാഞ്ചൈസികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടും സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ഐ പി എല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താരം മുന്‍പ് കളിച്ചിട്ടുള്ള രണ്ട് ഫ്രാഞ്ചൈസികളാണ് ഗെയിലില്‍ താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ തന്നെയും ലേലത്തില്‍ പങ്കെടുക്കാനില്ല എന്ന തീരുമാനത്തില്‍ ഗെയ്ല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

മെഗാ ലേലത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തില്‍ ഉണ്ടാവും. 10 മാര്‍ക്കീ താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്‌സ് എന്നീ മൂന്ന് ടീമുകളിലായി 142 മത്സരങ്ങളാണ് ഐ പി എലില്‍ ഗെയ്ല്‍ കളിച്ചത്. 39.72 ശരാശരിയില്‍ 4965 റണ്‍സ് ആണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. ആറ് സെഞ്ചുറിയും 31 അര്‍ധ സെഞ്ചുറിയും താരത്തിന് ഐ പി എലില്‍ ഉണ്ട്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടിയില്‍ 48 താരങ്ങള്‍ ഉള്‍പ്പെട്ടു. ഈ മാസം 12, 13 തീയതികളില്‍ ബെംഗളൂരുവില്‍ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതല്‍ പുതിയ രണ്ട് ടീമുകള്‍ അടക്കം 10 ടീമുകളാണ് ഐ പി എലില്‍ മത്സരിക്കുക. 370 ഇന്ത്യന്‍ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആര്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ്, ക്വിന്റണ്‍ ഡികോക്ക്, ട്രെന്റ് ബോള്‍ട്ട്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യര്‍, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മാര്‍ക്കീ താരങ്ങളാണ്. ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോര്‍ട്ട് ലിസ്റ്റിലുണ്ട്.


