പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ഒപ്പള്ളമുള്ളവര്‍ക്ക് വാവ സുരേഷ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു

കോട്ടയം: ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തനിക്ക് സംഭവിക്കാന്‍ പോകുന്നതെന്താണെന്നും അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നും ഒപ്പമുള്ളവര്‍ക്ക് വാവ സുരേഷ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു. ആദ്യം ഛര്‍ദിച്ചിരുന്നു. ‘എനിക്ക് കണ്ണിനകത്ത് ഇരുട്ട് കേറുന്നു. തലയ്ക്കകത്ത് പെരുപ്പുണ്ട്. കൈയും കാലും മരവിക്കുന്നുണ്ട്. എന്നെ പെട്ടെന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചാല്‍ മതി. എനിക്ക് കുഴപ്പമൊന്നും വരില്ല’ എന്നാണ് ആശുപത്രിയിലേക്ക് പോകവെ വാവ സുരേഷ് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

പാമ്പിനെ ചാക്കിലേക്ക് കയറ്റാന്‍ വാവ സുരേഷ് പാടുപെട്ടിരുന്നു. ചാക്കില്‍ കീടനാശിനിയുടെ അംശമുള്ളതാണ് പാമ്പിന് വൈര്യം തോന്നാനുള്ള കാരണമെന്ന് വാവ സുരേഷ് പറയുന്നു. കടിയേറ്റെങ്കിലും സമചിത്തത കൈവിടാതെ പാമ്പിനെ പിടികൂടി വാവ സുരേഷ്. പാമ്പ് കടിച്ച വേദന കൊണ്ട് പോസ്റ്റില്‍ ഒരു കൈകൊണ്ട് പിടിച്ച് നിന്ന ശേഷമാണ് പാമ്പിനെ ഏറെ പ്രയാസപ്പെട്ട് കുപ്പിയിലേക്ക് കയറ്റിയത്. എന്നാല്‍ മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാ മധ്യേ തന്നെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ വാവ സുരേഷ് തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് സുരേഷിനെ എത്തിക്കുകയായിരുന്നു.

