എം ജി സര്‍വകലാശാലയിലെ കൈക്കൂലി; ജീവനക്കാരിയുടെ ജാമ്യാപേക്ഷ കോടതി തളളി


തിരുവനന്തപുരം: എം ജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ജീവനക്കാരിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. പ്രതി ഗൗരവമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം തുടരുന്നതിനാല്‍ ജാമ്യം നിഷേധിക്കുകയാണെന്നും കോടതി അറിയിച്ചു.

READ ALSO: കാലിക്കറ്റ് സര്‍വകലാശാല കൈക്കൂലി ആരോപണം; പരീക്ഷാഭവന്‍ ജീവനക്കാരന് സസ്പെന്‍ഷന്‍

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നല്‍കാനായി വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ കഴിഞ്ഞ ദിവസമാണ് എം ജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് ഡി വൈ എസ് പി. പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എല്‍സിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരത്തെ കോളേജില്‍ നിന്നും എം ബി എ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതേ കുട്ടിയില്‍ നിന്നും നേരത്തെ ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയ എല്‍സി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്.

