മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. കുഴിത്തുറയ്ക്ക് അടുത്ത് കഴുവന്‍തിട്ട കോളനിയിയിലെ താമസക്കാരനായ ജപഷൈന്റെ ഭാര്യ വിജി(27) ആണ് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. രണ്ട് വയസുള്ള മകള്‍ പ്രേയയേയും ആറുമാസം പ്രായമുള്ള കുഞ്ഞിനേയുമാണ് വിജി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപെടുത്തിയത്.

ജപഷൈന്‍ വര്‍ക്കലയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് ജപഷൈന്റെ അമ്മ വീടിന് അടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പിന്‍ഭാഗത്ത് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ത്താണ്ഡം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

