അക്വാറിയത്തില്‍ വീണ് ഒരു വയസുകാരന്‍ മരിച്ചു

തിരൂര്‍: വീട്ട് മുറ്റത്തെ വെള്ളം നിറച്ച അക്വാറിയത്തില്‍ വീണ് ഒരു വയസുകാരന്‍ മരിച്ചു. തിരുനാവായ കൊടക്കല്‍ മണ്ണൂപറമ്പില്‍ അബ്ബാസ്-നഫ്‌സിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹൈസന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. സഹോദരങ്ങള്‍: മുഹമ്മദ് അഷ്മില്‍, മുഹമ്മദ് ഹാസിം.