തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍


രാവിലെ വെറും വയറ്റില്‍ കുടിക്കുന്ന വെള്ളത്തിന് ഏറെ പ്രസക്തിയുണ്ട്. ആരോഗ്യപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുവരാണെങ്കില്‍ ഈ ശീലം ഏറെ പ്രധാനമാണെന്ന് പറയാം. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. ഭക്ഷണം പോലെ തന്നെ വെള്ളത്തിനും ശാരീരിക പ്രവര്‍ത്തനങ്ങളിലുള്ള സ്വാധീനം ചെറുതല്ല. വെള്ളത്തിന്റെ കുറവ് ശരീരത്തിലെ അവയവങ്ങളെ മാത്രമല്ല, ചര്‍മ്മത്തെയും മുടിയേയുമെല്ലാം ബാധിക്കുന്ന ഒന്നാണ്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഒരു പ്രധാന ശീലം കൂടിയാണ്.

എന്നാല്‍ വെറും വയറ്റില്‍ തുളസിയില ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം….

തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാന്‍ സഹായിക്കും.
തുളസിയില അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോള്‍. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബി പി കുറയ്ക്കാനും, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസി ചായ സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.
ചുമ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങള്‍ തുളസിയ്ക്കുണ്ട്. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ രോഗം ശമിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് തുളസി വെള്ളം.
ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പി.എച്ച്. ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും. പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം. ഇത് പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും.
ശരീരത്തിലെ കാല്‍സ്യം ഓക്സലേറ്റ്. യൂറിക് ആസിഡ് എന്നീ ഘടകങ്ങള്‍ കുറയ്ക്കാനും ഇതുവഴി കിഡ്നി സ്റ്റോണ്‍ രൂപപ്പെടുന്നതു തടയാനും തുളസിയിട്ട വെള്ളം ഏറെ നല്ലതാണ്. ഇതു കിഡ്നി സ്റ്റോണ്‍ കാരണമുള്ള വേദന കുറയ്ക്കുകയും ചെയ്യുന്നു.
സ്‌ട്രെസ് കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. സ്‌ട്രെസ് കുറയ്ക്കുവാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്‍ക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിന്‍ ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും തുളസി സഹായകമാണ്. തുളസിയിലെ അഡാപ്റ്റജനെന്ന ഘടകമാണ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് നാഡീവ്യൂഹത്തെ ശാന്തമാക്കുന്നു.

