Naattuvaartha

News Portal Breaking News kerala, kozhikkode,

കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച 2,891  പേർക്ക് കോവിഡ്;  4,921 പേർക്ക് രോഗമുക്തി

കോഴിക്കോട്:  ജില്ലയിൽ വ്യാഴാഴ്ച  2,891 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,816 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 45 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 23 പേർക്കും 7 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11,302 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,921 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 29,105 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 39,740 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,166 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സർക്കാർ ആശുപത്രികള്‍ – 347
സ്വകാര്യ ആശുപത്രികൾ – 704
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ -34
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 28
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ – 25,094.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!