നായ്ക്കളോട് കൊടുംക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു

പത്തനംതിട്ട: പത്തനംതിട്ടയില്‍ നായ്ക്കളോട് കൊടുംക്രൂരത. ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് ദാരുണമായ സംഭവം നടന്നത്. ചത്ത നായയുടെ തുടല്‍ ഉപയോഗിച്ചാണ് മറ്റൊരു നായയുടെ ദേഹത്ത് കെട്ടിയിട്ടത്. തുടലഴിച്ച് നായയെ മോചിപ്പിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് കടിയേറ്റു. ചാത്തന്‍തറ സ്വദേശി ചന്ദ്രനാണ് കടിയേറ്റത്. നായ്ക്കളോട് ഈ ക്രൂരത കാണിച്ചത് ആരാണെന്ന് വ്യക്തമല്ല.

