നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ്; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് നിര്‍ണായക നീക്കവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തുടരന്വേഷണം തടയണം, അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. വിചാരണയ്ക്കായി ഒരുമാസം അനുവദിച്ചത് നീതികരിക്കാനില്ലെന്ന് ദിലീപ് വ്യക്തമാക്കി. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

