സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഡി പി ആര്‍ അപൂര്‍ണം; പരാതിയുമായി അന്‍വര്‍ സാദത്ത്

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഡി പി ആര്‍ അപൂര്‍ണമെന്ന പരാതിയുമായി അന്‍വര്‍ സാദത്ത് എം എല്‍ എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. സ്റ്റേഷനുകളെ സംബന്ധിച്ച പൂര്‍ണമായ ഡാറ്റ ഇല്ല. ഡി പി ആറില്‍ നിര്‍ണായകമായ പല വിവരങ്ങളും ഇല്ല. പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക ഫീസിബിലിറ്റി സംബന്ധിച്ച വിശദാംശങ്ങളും അനുബന്ധരേഖകളുമില്ലെന്നും അന്‍വര്‍ സാദത്ത് ആരോപിക്കുന്നു. 115 കിലോമീറ്റര്‍ വരെയുള്ള റെയില്‍പാതയുടെ വിവരങ്ങളെ കൊടുത്തിട്ടുള്ളൂ, 415 കിലോമീറ്ററിന്റെ അലൈന്‍മെന്റ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട സ്റ്റേഷനുകളെ സംബന്ധിച്ച വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. അപൂര്‍ണമായ വിവരങ്ങള്‍ നല്‍കിയത് സംബന്ധിച്ച് സ്്പീക്കര്‍ അന്വേഷിക്കണമെന്നും ഡി പി ആറില്‍ പൂര്‍ണ വിവരങ്ങളുണ്ടെങ്കില്‍ അതു ഉള്‍പ്പെടുത്തണമെന്നും അന്‍വര്‍ സാദത്ത് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു.

