NAATTUVAARTHA

NEWS PORTAL

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

കോഴിക്കോട്: പി എസ് സി മത്സര പരീക്ഷകള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു. പട്ടികജാതി, വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ ബി സി, ഒ ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, വര്‍ഗ്ഗവിഭാഗ ത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പെന്റ് ലഭിക്കും. പരിശീലന കാലാവധി ആറ് മാസം.

താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം രോഗ്യത എന്നിവ തെളിയിക്കുന്നതിനുള രേഖകള്‍, ഫോണ്‍നമ്പര്‍, പൂര്‍ണ്ണ വിലാസം എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 19 നു മുമ്പായി പ്രിന്‍സിപ്പാള്‍, പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് 5 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ സമര്‍പ്പിക്കണം. അപൂര്‍ണ്ണമായ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും 9809550520 എന്ന നമ്പറിലേക്ക് ‘Form’ എന്ന് വാട്‌സ്ആപ് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!