ഗസ്റ്റ് ലക്ചറര്‍ നിയമനം

വടകര: ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി ടെക്/ബി ഇ ബിരുദമാണ് അടിസ്ഥാന യോഗ്യത. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റ്‌റര്‍വ്യുവിനു പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0496 2524920.

