ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

കൊച്ചി: ഗൂഡാലോചന കേസിലെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെത്തേക്ക് മാറ്റി. ഗൂഡാലോചന കേസിലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ വാദം നാളെയാണ്. വാദം നാളെ തന്നെ പൂര്‍ത്തിയാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസ് വൈകിപ്പിക്കുന്നെന്ന ആരോപണം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

നാളെ ഉച്ചക്ക് 1.45ന് പ്രോസിക്യൂഷന്‍ വാദം നടക്കും. ഇതിന് ശേഷമാകും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിന് പിന്നിലെന്നാണ് ദിലീപിന്റെ വാദം.

