ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നാളെ അവസാനിക്കും

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി പരീക്ഷകള്‍ നാളെ അവസാനിക്കും. ആകെ 3,20,067 വിദ്യാര്‍ത്ഥികളാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയത്. പനി ബാധിച്ച 1,493 കുട്ടികളും പരീക്ഷ എഴുതി. 1,955 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കേരളത്തിന് പുറമെ ഗള്‍ഫിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

