കരിപ്പൂര്‍ വിമാനത്താവളത്തില്‍ 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ ഗള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളിലായി എത്തിയവരെ അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരിയര്‍മാരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയവരും കസ്റ്റംസിന്റെ പിടിയിലായി. സ്വര്‍ണം കടത്താന്‍ കൊണ്ടുവന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

