എസ് ഡി പി ഐ കൊടുവള്ളി മണ്ഡലം വാഹനപ്രചാരണ ജാഥക്ക് തുടക്കമായി


കൊടുവള്ളി: മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആര്‍ എസ് എസ് എന്ന മുദ്രവാക്യമുയര്‍ത്തി എസ് ഡി പി ഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണജാഥക്ക് തുടക്കമായി. ഇന്നും നാളെയുമാണ് വാഹനപ്രചാരണ ജാഥ നടത്തുന്നത്. പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ഉമരി ഓമശ്ശേരിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജാഥ ക്യാപ്റ്റന്‍ സലീം കാരാടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. കൊന്തളത്ത് റസാഖ് അധ്യക്ഷത വഹിച്ചു. കെ കെ ഫൗസിയ(ഡബ്ലിയു ഐ എം ജില്ല പ്രസിഡന്റ്), രഹന യുസുഫ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ക്യാപ്റ്റന്‍ സലീം കാരാടി, വൈസ് ക്യാപ്റ്റന്‍ സി പി ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പുത്തൂര്‍-നടമ്മല്‍പൊയില്‍-അമ്പലക്കണ്ടി-എരഞ്ഞിക്കോത്ത്-മുക്കിലങ്ങാടി-കരീറ്റി പറമ്പ്-മാനിപുരം-നെല്ലാങ്കണ്ടി-വാവാട് വഴി വൈകിട്ട് ഏഴു മണിക്ക് പരപ്പന്‍പൊയില്‍ സമാപിക്കും. ജില്ല സെക്രട്ടറി പി ടി അഹമ്മദ് സമാപനയോഗം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഒന്‍പത് മണിക്ക് കൊരങ്ങാട് നിന്ന് പുനരാരംഭിക്കുന്ന ജാഥ വൈകിട്ട് ഏഴു മണിക്ക് പന്നിക്കോട്ടൂരില്‍ സമാപിക്കും.


