ചെന്നൈയില്‍ പ്രാദേശിക നേതാവിനെ ഡി എം കെ വെട്ടിക്കൊന്നു

ചെന്നൈ: ചെന്നൈയില്‍ പ്രാദേശിക നേതാവിനെ ഡി എം കെ വെട്ടിക്കൊന്നു. മടിപ്പാക്കം പെരിയാര്‍ നഗര്‍ സ്വദേശി സെല്‍വമാണ് കൊല്ലപ്പെട്ടത്. ഡി എം കെ വാര്‍ഡ് സെക്രട്ടറിയാണ് സെല്‍വം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് രാജാജി നഗര്‍ മെയിന്‍ റോഡില്‍ വച്ച്് അക്രമിസംഘം സെല്‍വത്തെ വെട്ടിയത്. സെല്‍വത്തിന്റെ കൂടെ ഉണ്ടായിരുന്നവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിയ്ക്കാനുള്ള സെല്‍വത്തിന്റെ ശ്രമങ്ങള്‍ക്ക്് പ്രാദേശികമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ സെല്‍വത്തെ കൊല്ലാനുള്ള കാരണം ഇതാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ താമ്രം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

