ഐസ്‌ക്രീം നല്‍കി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കേസ്; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

തൃശൂര്‍: അയല്‍ക്കാരിയായ എട്ടുവയസുകാരിയെ ഐസ്‌ക്രീം നല്‍കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ(47)യാണ് കുന്നംകുളം സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. തളിക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

2012 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ പോയെങ്കിലും ഭയം കാരണം കുട്ടി വിഷയം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതിയുടെ കുട്ടിയുടെ കൂടെ ഇരയായാ കളിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് വിഷയം കുട്ടിയുടെ വീട്ടുകാര്‍ അറിയുന്നത്.

തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കാതെ മൂടിവെക്കുകയായിരുന്നു. പിന്നീട് കുട്ടിയോട് അയല്‍വാസികളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. പിന്നാലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇടപെട്ട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ 2013 മാര്‍ച്ചില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുത്ത് അന്വേഷിക്കുകയുമാായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍(പോക്‌സോ) കെ എസ് ബിനോയ് ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. വാടാനപ്പിളളി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി സി രാമനാഥന്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ ടി സലിലകുമാര്‍ ആണ് ഈ കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വാടാനപ്പിളളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സിപിഒ ധനീഷ് സി ഡി, വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സി പി ഒ അനൂപ് എന്നിവരും പ്രവര്‍ത്തിച്ചിരുന്നു.
