പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ഗാന്ധിനഗര്‍: ഗുജറാത്തിലെ നര്‍മദയില്‍ സ്‌കൂളിന് സമീപം പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഡേഡിയാ പാഡയിലാണ് ഈ ദാരുണമായ സംഭവം നടന്നത്.

READ ALSO: നായ്ക്കളോട് കൊടുംക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു

സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ പിന്‍വശത്തുള്ള എസ് ടി ഡിപോട്ട് ഏരിയയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു കൂട്ടബലാത്സംഗം. സംഭവത്തില്‍ കൗമാരക്കാരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തതതായി പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികളുണ്ടെങ്കില്‍ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
